ഭൂരിപക്ഷം എംഎല്‍എമാരും സിദ്ധരാമയ്യയ്‌ക്കൊപ്പം; മുഖ്യമന്ത്രിയായേക്കും

Mysuru: Congress leader Siddaramaiah reacts as the party leads in Assembly polls in the early trends on the vote counting day, in Mysuru, Saturday, May 13, 2023. (PTI Photo) (PTI05_13_2023_000066B)
Advertisement

ബംഗ്ലൂരു: കര്‍ണാടകയില്‍ എംഎല്‍എമാരില്‍ ഭൂരിഭാഗവും സിദ്ധരാമയ്യക്ക് പിന്തുണച്ച പ്രഖ്യാപിച്ച സാഹചര്യത്തില്‍ അദ്ദേഹം തന്നെ മുഖ്യമന്ത്രിയായേക്കും. കേന്ദ്ര നിരീക്ഷകര്‍ക്കു മുന്നിലും കര്‍ണാടകയിലെ ഭൂരിപക്ഷം എംഎല്‍എമാരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുകയായിരുന്നു. ഇന്ന് തന്നെ ദില്ലിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
വീണ്ടുമൊരിക്കല്‍ കൂടി കര്‍ണാടക മുഖ്യമന്ത്രിയാകാനുള്ള വഴി സിദ്ധരാമയ്യയ്ക്ക് മുന്നില്‍ തെളിയുകയാണ്. ബംഗളൂരുവില്‍ നിയമസഭാ കക്ഷിയോഗത്തിന് ശേഷം എംഎല്‍എമാരെ ഓരോരുത്തരെയും കണ്ട് എഐസിസി നിരീക്ഷകര്‍ അഭിപ്രായം തേടി. പുലര്‍ച്ചെ രണ്ടരവരെ നീണ്ട നടപടിക്കൊടുവില്‍ സിദ്ധരാമയ്യ്‌ക്കൊപ്പമെന്ന് ഭൂരിഭാഗവും നിലപാടെടുത്തു. ഈ റിപ്പോര്‍ട്ടുമായാണ് നിരീക്ഷകരും കെസി വേണുഗോപാല്‍ അടക്കമുള്ള എഐസിസി പ്രതിനിധികളും ദില്ലിയിക്ക് മടങ്ങിയത്. ഇന്ന് തന്നെ ദില്ലിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കില്‍ ബുധനാഴ്ച സത്യപ്രതിഞ്ജയുണ്ടാവും.

Advertisement