ലിയോ’യുടെ അപ്ഡേറ്റ്സ് ദളപതിയുടെ പിറന്നാളിനെത്തും; സസ്പെൻസ് ഒളിപ്പിച്ച് അണിയറ പ്രവർത്തകർ

Advertisement

വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലിയോ’. മാർച്ച് അവസാനത്തോടെയാണ് ‘ലിയോ’ സംഘം കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ‘ലിയോ’യുടെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. പതിനേഴ് ദിവസം ചെന്നൈയിൽ ഷൂട്ടിങ് ഉണ്ടാകുമെന്നും ‘ലിയോ’ സംഘം അറിയിച്ചു.
ചെന്നൈയിലെ ഷൂട്ടിങ് കഴിഞ്ഞയുടൻ ലിയോ സംഘം സിനിമയുടെ അവസാന ഭാഗം ചിത്രീകരിക്കാനായി ഹൈദരാബാദിലേക്ക് തിരിക്കും. ‘ലിയോ’യുടെ ഏകദേശം അൻപത് ശതമാനത്തോളം ഭാഗം ചിത്രീകരണം പൂർത്തിയാക്കി. വിജയുടെ പിറന്നാൾ ദിവസമായ ജൂൺ 22 ന് സിനിമയുടെ പുതിയ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവരാണ് സിനിമയിലെ മറ്റു വമ്പൻ താര നിര. കമലഹാസൻ നായകനായി എത്തിയ വിക്രം സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘ലിയോ’. മാസറ്ററിന് ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടെ ഈ സിനിമയ്ക്കുണ്ട്.
എസ്.എസ്. ലളിത് കുമാറാണ് സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ‘ലിയോ’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാണം ജഗദീഷ് പളനി സ്വാമിയാണ് നിർവ്വഹിക്കുന്നത്. 2023 ഒക്ടോബറിൽ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.

Advertisement