അനുമതിയില്ലാതെ കാമ്പസ് സന്ദർശിച്ചു, രാഹുൽ ഗാന്ധിക്ക് ഡൽഹി യൂണിവേഴ്സിറ്റി നോട്ടീസ് നല്കും

ന്യൂഡെല്‍ഹി . അനുമതിയില്ലാതെ കാമ്പസ് സന്ദർശിച്ച വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഡൽഹി യൂണിവേഴ്സിറ്റി ഇന്ന് നോട്ടീസ് നല്കും.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നീക്കം.രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് നല്കേണ്ടത് അനിവാര്യമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ വികാസ് ഗുപ്ത.ഇത്തരത്തിലുള്ള സന്ദര്‍ശനം വിദ്യാര്‍ഥികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും ഡൽഹി യൂണിവേഴ്സിറ്റി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ഗാന്ധി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് മെന്‍സ് ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്

Advertisement