ശാസ്‌താംകോട്ട:കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന് പരസ്യമായി വോട്ട് അഭ്യർത്ഥിച്ച് എസ്ഡിപിഐ രംഗത്ത് ഇറങ്ങിയതായി യുഡിഎഫ് ആക്ഷേപം. കോവൂർ കുഞ്ഞുമോനും കുന്നത്തൂരിലെ എൽഡിഎഫ് നേതൃത്വവും കുന്നത്തൂരിലെ എസ്ഡിപിഐ നേതൃത്വവുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് പിന്തുണ ഉറപ്പാക്കിയതായാണ് ആക്ഷേപം.
ശൂരനാട് വടക്ക് തെക്കേമുറി ഭാഗത്ത് പോളിങ് സ്‌റ്റേഷന് സമീപത്തായി നിലയുറപ്പിച്ച എസ്ഡിപിഐ പ്രവർത്തകർ കുഞ്ഞുമോന് വോട്ട് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെടുകയാണെന്നാണ് പരാതി ഉയരുന്നത്. ഇക്കാര്യം അവിടെ സന്ദര്‍ശനത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍,പികെ ഗോപന്‍, കെ ശിവശങ്കരന്‍ നായര്‍ എന്നിവരോട് ചിലര്‍ അറിയിച്ചെങ്കിലും അവര്‍ ചിരിയോടെ മടങ്ങി. എസ് ഡിപിഐ വോട്ട് വേണ്ടെന്ന് വിഡി സതീശന്‍ നിലപാട് വ്യക്തമാക്കിയ ശേഷം വ്യാപകമായ പ്രചരണം ഇടത് അനുകൂലമായി എസ്ഡിപിഐ അടിത്തട്ടില്‍ നടന്നതായാണ് സൂചന.


































