26.2 C
Kollam
Saturday 21st February, 2026 | 09:55:40 PM
Home News Local ശൂരനാട് വടക്ക് കനാലുകളിൽ കൂടി വെള്ളം തുറന്നു വിടുന്നില്ല;കെഐപി അധികൃതരെ ഉപരോധിച്ചു

ശൂരനാട് വടക്ക് കനാലുകളിൽ കൂടി വെള്ളം തുറന്നു വിടുന്നില്ല;കെഐപി അധികൃതരെ ഉപരോധിച്ചു

Advertisement

ശാസ്താംകോട്ട:കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ശൂരനാട് വടക്ക് പഞ്ചായത്തിലെ കനാലുകളിൽ കൂടി വെള്ളം തുറന്നു വിടാത്ത നടപടിയിൽ പ്രതിഷേധിച്ച് കൊട്ടാരക്കര കെഐപി
എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.ശൂരനാട് വടക്ക് പ്രസിഡന്റ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.ശൂരനാട് വടക്ക് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.കനാലുകൾ തുറന്നുവിട്ടാൽ ഒരു പരിധിവരെ ഇത് പരിഹരിക്കാൻ കഴിയും.

ഫെബ്രുവരി അവസാനിക്കാറായിട്ടും ഇതുവരെയും കനാലുകൾ തുറന്നു വിടാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.അടിയന്തിരമായി കനാലുകൾ തുറന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ശ്രീലക്ഷ്മി അറിയിച്ചു,തിങ്കളാഴ്ചയോടുകൂടി ശൂരനാട് വടക്ക് പ്രദേശങ്ങളിൽ കനാൽ ജലം എത്തിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.പഞ്ചായത്ത് അംഗങ്ങളായ സുബൈർ,ശ്രീകുമാർ,ഷീജ ഷാജി,ഗ്രീഷ്മ,ജെസ്സി എന്നിവർ നേതൃത്വം നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here