Home News Local ജെൻസീ തലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണ് : ഡോ. ഫിലിപ്പ് എബ്രഹാം

ജെൻസീ തലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണ് : ഡോ. ഫിലിപ്പ് എബ്രഹാം

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ സ്വാവബോധം ജൻസി ജനറേഷനിൽ എന്ന വിഷയത്തെ അധികരിച്ചുനടന്ന ഇന്ററാക്റ്റീവ് സെക്ഷനിലാണ് ജെൻസിതലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണ് എന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ഫിലിപ്പ് എബ്രഹാം അഭിപ്രായപ്പെട്ടത്.

ഏഴാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ്സ്‌ ഏവർക്കും ഒരു നവ്യാനുഭവമായിരുന്നു.വളരെപ്പെട്ടെന്ന് പ്രതികരിക്കുകയും മാറ്റങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന പുതിയ തലമുറയ്ക്ക് വൈകാരികമായ സന്തുലിതാവസ്ഥ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സെക്ഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ ജി എബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.

Advertisement