കൊല്ലം: കടയ്ക്കലില്‍ എസ്എഫ്‌ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍. എസ്എഫ്‌ഐ കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ്(21 ) ആണ് മരിച്ചത്.
വീട്ടില്‍ മുറിയിലെ ഫാനില്‍ ആണ് യുവാവ് തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മുറി തുറക്കാതിരുന്ന സാഹചര്യത്തില്‍ സഹോദരനാണ് മുറി തുറന്ന് പരിശോധിച്ചത്. വാതില്‍ തകര്‍ത്ത് അകത്തുകയറിപ്പോഴാണ് അഭിനന്ദിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
































