ശാസ്താംകോട്ട.അഭിഭാഷക ക്ഷേമനിധി മുപ്പതു ലക്ഷം ആക്കാൻ അഭിഭാഷകർ വാ മൂടി കെട്ടി പ്രതിഷേധിച്ചു.
ലോയേഴ്‌സ് കോൺഗ്രസ് ശാസ്താംകോട്ട യൂണിറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അഭിഭാഷകർ വാ മൂടി പ്രതീക്ഷിക്കുന്നു.
സമരം ജില്ല സെക്രട്ടറി എസ്. രഘുകുമാർ ഉദ്ഘാടനം ചെയ്തു. പി. ജി. ഫിലിപ്പ് സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. സിബു വട്ടവിള, ജെ. സിനി തുടങ്ങിയവർ സംസാരിച്ചു.
അഭിഭാഷകരായ കെ. ജി ബാബുകുമാർ, കെ. ആർ ശിവസുതൺപിള്ള,എസ്. ശ്രീകുമാർ,എസ് എ ഷാജഹാൻ,മാത്യു ലൂക്കോസ്, പ്രശാന്ത്, ബി. ശ്രീകുമാർ, ആനയടി സുധികുമാർ, വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.







































