മലനടയിൽ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഞായറാഴ്ച വിദ്യാർത്ഥികളുമായി സംവദിക്കും


മലനട:പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്ക്കാരം ഏറ്റുവാങ്ങാൻ ഞായറാഴ്ച മലനടയിൽ എത്തുന്ന ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വിദ്യാർത്ഥികളുമായി സംവദിക്കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സംവാദത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.ഞായറാഴ്ച വൈകിട്ട് നാലിനാണ് മലനട സന്നിധാനത്ത് സംവാദം നടക്കുന്നത്.ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ കുറിച്ചാണ് സംവാദം.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി ദേവസ്വം ഓഫീസിൽ നൽകേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement