പണം നല്‍കാത്ത വിരോധത്താല്‍ പിതാവിനെ കൊലപ്പെടുത്തിയ മകന്‍ പിടിയില്‍

ചവറ: പണം നല്‍കാത്ത വിരോധത്താല്‍ പിതാവിനെ കൊലപ്പെടുത്തിയ മകന്‍ പോലീസ്
പിടിയില്‍. കോയിവിള പാവുമ്പാ കുറവരുതെക്കതില്‍ അജയഭവനത്തില്‍ മനോജ്
കുമാര്‍ (37) ആണ് പിതാവ് അച്യുതനെ കൊലപ്പെടുത്തിയതിന് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30-യോടെ പാവുമ്പാ ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ വച്ച് പ്രതി മനോജ് ഇയാളുടെ പിതാവിന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തില്‍ നിന്ന് ഷെയര്‍ ആവശ്യപ്പെട്ട് അച്യുതനെ ഇടിച്ചും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ചവറ തെക്കും ഭാഗം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മണിലാലിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സലീം, രാജേഷ് സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement