മെറിറ്റ് ഡേ ആഘോഷിച്ചു ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താം കോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ 2023 -24 അദ്ധ്യയന വർഷത്തിൽ  വൈജ്ഞാനികവും സർഗ്ഗത്മകവുമായ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള പുരസ്‌കാര സമർപ്പണം ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ. ഡോ. ജി. എബ്രഹാം തലോത്തിൽ നിർവ്വഹിച്ചു. 7 കേരള ബെറ്റാലിയൻ എന്‍ സിസി കേഡറ്റ്സ്, സ്കൂളിലെ കരാട്ടെ പരിശീലനത്തിലൂടെ  ബ്ലൂ ബെൽറ്റ്,ഗ്രീൻ ബെൽറ്റ്‌,യല്ലോ ബെൽറ്റ്‌ നേടിയ കുട്ടികൾ, വിവിധതരം സർഗോത്സവങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച കുട്ടികൾ എന്നിവര്‍  പുരസ്‌കാരങ്ങൾക്ക് അർഹരായി.  സ്കൂൾ ഹൗസ് പുരസ്‌കാരങ്ങളിൽ റെഡ് ഹൗസ് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം ഗ്രീൻ ഹൗസും മൂന്നാം സ്ഥാനം യല്ലോ ഹൗസും നാലാം സ്ഥാനം ബ്ലു ഹൗസും നേടി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ്, സെക്രട്ടറി ജോജി. റ്റി. കോശി, കോർഡിനേറ്റർ കൊച്ചുമോൾ കെ സാമൂവൽ എന്നിവർ നേതൃത്വം നൽകി.

Advertisement