കുളക്കടയില്‍ രണ്ട് ബസ് സര്‍വീസുകള്‍ കൂടി; മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

കുളക്കടയില്‍ കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ സര്‍വീസുകള്‍ കൂടി. സമീപകാലത്ത് താഴത്ത് കുളക്കട പാലം ഉദ്ഘാടനം ചെയ്ത് യാത്രാസൗകര്യം ഉറപ്പാക്കിയതിന്റെ പിന്നാലെയാണ് ബസ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. കുളക്കടഗ്രാമപഞ്ചായത്തിനേയും കടമ്പനാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് കടവ് പാലം വഴി കൊട്ടാരക്കര കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പള്ളിക്കല്‍, പൂവറ്റൂര്‍, മാവടി താഴത്തുകുളക്കട, മണ്ണടി,ചുരക്കോട് വഴി അടൂരിനും കടമ്പനാട് വഴി ഭരണിക്കാവിനും രണ്ട് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ആണ് തുടങ്ങിയത്.  ഫ്‌ലാഗ് ഓഫ് താഴത്ത്കുളക്കട ചെട്ടിയാരഴികത്ത് കടവ് പാലത്തിന് സമീപം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
ഗ്രാമങ്ങളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പ്രാധാന്യം സര്‍ക്കാര്‍ നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് ആര്‍ ടി സിയുടെ വരുമാനവര്‍ധനയും ലക്ഷ്യമാക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് രഞ്ജിത്ത് അധ്യക്ഷനായി. മറ്റു ജനപ്രതിനിധികള്‍, കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement