കോവൂർ ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനം വികസനത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു കൊച്ചുവേലു മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് ജി മുരളീധരൻ ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല സംഘം കുന്നത്തുർ താലൂക്ക് വൈസ് പ്രസിഡൻറ് ബി.ബിനീഷ് വിഷയ അവതരണം നടത്തി. ഗ്രന്ഥശാല മുൻ ഭാരവാഹിയായിരുന്നു രാജീവ് കുമാർ അനുസ്മരണം ഗ്രന്ഥശാല പ്രസിഡൻറ് കെ വി വേണു കുമാർ നടത്തി .പെൺ വായന മത്സരം, യുപി വിഭാഗം വായനാ മത്സരം, ബാലകലോത്സവ വിജയികൾക്കും സമ്മാനവിതരണം നടത്തി. ഗ്രന്ഥശാല മൈനാഗപ്പള്ളി പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ പ്രസന്നകുമാർ തേവലക്കര സ്കൂൾ മാനേജർ ആർ തുളസി ധരൻ പിള്ള, ആർ പ്രഭാകരൻ പിള്ള ശോഭന മോഹൻ എന്നിവർ ആശംസകൾ അറിയിച്ചു സെക്രട്ടറി ബി രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു
Advertisement