കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അടൂര്‍ ഡിപ്പോയിലെ താല്‍ക്കാലിക ഡ്രൈവറായ പെരുംകുളം ഉദയഭവനില്‍ ആര്‍. ജയശങ്കര്‍ (50) ആണ് മരിച്ചത്. അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ശേഷം പെരിക്കല്ലൂരില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടന്‍തന്നെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കള്‍ രാവിലെ 11ന്. ഭാര്യ: കൃഷ്ണകുമാരി. മക്കള്‍: ദേവു, ഗൗരി.

Advertisement