അന്താരാഷ്ട്ര വനിതാദിനം കരുനാഗപ്പള്ളി എക്സൈസ് റെയിഞ്ച് ഓഫീസിൽ ആചരിച്ചു

കരുനാഗപ്പള്ളി.അന്താരാഷ്ട്ര വനിതാദിനം കരുനാഗപ്പള്ളി എക്സൈസ് റെയിഞ്ച് ഓഫീസിൽ ആചരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ വിമുക്തി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി നഗരസഭ 28 ഡിവിഷനിലെ തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളേയും ഓഫീസിലെ മുതിർന്ന വനിതാ ജീവനക്കാരിയെയും ആദരിച്ചു.വിമുക്തി പഠന കേന്ദ്രം ചെയർമാൻ പി എൽ വിജിലാൽ അധ്യക്ഷത വഹിച്ചയോഗം ജീവകാരുണ്യ പ്രവർത്തകൻ ശ്രീ പോച്ചയിൽ നാസർ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം കൺവീനർ എസ് ആർ. ഷെറിൻ രാജ് സ്വാഗതവും വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക നന്ദിയും രേഖപ്പെടുത്തി . എക്സൈസ് ഇൻസ്പെക്ടർ ഡി എസ് മനോജ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. എ. അജയ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രാജി. എസ് ഗോപിനാഥ്, ജയലക്ഷ്മി, ശ്രീപ്രിയ എന്നിവർ ആശംസ അറിയിച്ചു. ആദരവ് ഏറ്റുവാങ്ങിയ ശാന്തമ്മ, ശ്യാമള റഹിയാനത്ത് ബിന്ദു രമണി ഓമനഎന്നിവർ മറുമൊഴി രേഖപ്പെടുത്തി സംസാരിച്ചു.

Advertisement