ബൈക്ക് മൂടിയില്ലാത്ത ഓടയിൽ ചാടി;അഞ്ചാലുംമൂട് സ്വദേശിക്ക് ഗുരുതര പരിക്ക്

കുന്നത്തൂർ:നിയന്ത്രണം വിട്ട ബൈക്ക് മൂടിയില്ലാത്ത ഓടയിൽ ചാടി യുവാവിന് ഗുരുതര പരിക്ക്.കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനിൽകുമാർ (48) ആണ് പരിക്കേറ്റത്.ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അടൂരിൽ പോയി മടങ്ങി വരുന്നതിനിടെ വ്യാഴം വൈകിട്ട് 4 കഴിഞ്ഞ് ചീക്കൽകടവ് – ഏഴാംമൈൽ റോഡിൽ കുന്നത്തൂർ നെടിയവിള ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം.ബൈക്ക് ഓടിച്ചിരുന്ന അനിൽകുമാർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Advertisement