കെ എസ് എം ഡിബി കോളജ് ഇംഗ്‌ളിഷ് വിഭാഗം വിവിധ എന്‍ഡോവുമെന്റുകളുടെ വിതരണവും ഗുരുവന്ദനവും നടത്തി

ശാസ്താംകോട്ട. കെ എസ് എം ഡി ബി കോളജ് ഇംഗ്‌ളിഷ് വിഭാഗം വിവിധ എന്‍ഡോവുമെന്റുകളുടെ വിതരണവും ഗുരുവന്ദനവും നടത്തി. പ്രിന്‍സിപ്പല്‍ പ്രഫ(ഡോ.)കെസി പ്രകാശ് ഉദ്ഘാടനം ചെയ്തു. വകുപ്പുമേധാവി ഡോ.സന്ധ്യാ സി വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. പ്രഫ വി മാധവന്‍നായര്‍, പ്രഫ. സി. ചന്ദ്രമതി, പ്രഫ. അമൃതകുമാരി, പ്രഫ. എന്‍ കേശവചന്ദ്രന്‍നായര്‍, ഡോ.സുശീല്‍കുമാര്‍, ഡോ.വി.വൃന്ദ,ഡോ.രാജശ്രീ, ഹരികുറിശേരി എന്നിവര്‍ പ്രസംഗിച്ചു.

ഡോ.മിനി ആര്‍ നായര്‍ സ്വാഗതവും, അനീസിയ ലത്തീഫ് നന്ദിയും പറഞ്ഞു.

പ്രഫ.സികെ പത്മനാഭന്‍നായര്‍, പ്രഫ. വിശിവരാജന്‍ ,സിദ്ധാര്‍ഥ, പ്രഫ.ജി രാജ്കുമാര്‍, സിപി കരുണാകരന്‍പിള്ള ,പ്രഫ സി ജി രാജീവ് എന്നിവരുടെ സ്മാരകമായുള്ള വിദ്യാഭ്യാസ അവാര്‍ഡുകളാണ് വിതരണം ചെയ്തത്.

Advertisement