ട്രാൻസ്ഫറായ എസ്.ഐ ഷാനവാസ്  മണിക്കൂറുകൾക്കുള്ളിൽ ശാസ്താംകോട്ടയിൽ തിരിച്ചെത്തി;ദിവസങ്ങൾക്കുള്ളിൽ വീണ്ടും ട്രാൻസ്ഫർ!

Advertisement

ശാസ്താംകോട്ട:പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫറായ എസ്.ഐ മണിക്കൂറുകൾക്കുള്ളിൽശാസ്താംകോട്ടയിൽ തന്നെ തിരിച്ചെത്തിയെങ്കിലും
ദിവസങ്ങൾക്കുള്ളിൽ വീണ്ടും ട്രാൻസ്ഫർ ചെയ്തു കൊണ്ടുള്ള ഉത്തരവ് എത്തി.ശാസ്താംകോട്ട എസ്.ഐ ഷാനവാസിനെയാണ് മാറ്റിയും നിലനിർത്തിയും വീണ്ടും മാറ്റിയും അധികൃതർ ഉത്തരവിറക്കിയത്.ജനുവരി അവസാനത്തോടെയാണ്
ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്,എസ്.എച്ച്.ഒ ശ്രീജിത്ത്, എസ്.ഐ കെ.എച്ച് ഷാനവാസ് എന്നിവർക്ക് ട്രാൻസ്ഫർ ഓർഡർ എത്തിയത്.എസ്.എച്ച്.ഒ,എസ്.ഐ
എന്നിവർക്ക് തിരുവനന്തപുരം റൂറലിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.എന്നാൽ മണിക്കൂറുകൾക്കുള്ളിൽ
എസ്.ഐയുടെ സ്ഥലംമാറ്റം ഉത്തരവ് റദ്ദാക്കിയതായുള്ള അറിയിപ്പ് ലഭിച്ചു.തിരുവല്ല സ്വദേശിയായ എസ്.ഐ പത്തനംതിട്ട ജില്ലക്കാരനായതിനാൽ കൊല്ലം ജില്ലയിൽ നിലനിർത്തുകയായിരുന്നു.ഒരു വർഷം മുമ്പാണ് ഷാനവാസ് ശാസ്താംകോട്ടയിൽ എത്തിയത്.പൂജപ്പുരയിലാണ് പുതിയ നിയമനം.മുൻപ് ശാസ്താംകോട്ടയിൽ എസ്.ഐ ആയിരുന്ന അനൂപ് പുതിയ എസ്.ഐ ആയി ചുമതല ഏറ്റെടുത്തു.

Advertisement