കുന്നത്തൂർ സർക്കിൾ സഹകരണ യൂണിയൻ പരിശീലന പരിപാടി കേരള സഹകരണ സംഘം രജിസ്ട്രാർ ഉദ്ഘാടനം ചെയ്തു

Advertisement

മൈനാഗാപ്പള്ളി : ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ താലൂക്കിലെ വായ്പ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങൾക്കും സെക്രട്ടറിമാർക്കും ഒരു ദിവസത്തെ പരിശീലന പരിപാടി മൈനാഗപ്പള്ളി വില്ലേജ് കോൺഫറൻസ്ഹാളിൽ സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കേരള സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് ഐ.എ. സ് ഉദ്ഘാടനം ചെയ്തു. സർക്കിൾ യൂണിയൻ ചെയർമാൻ അഡ്വ. ടി മോഹനൻ അധ്യക്ഷത വഹിച്ചു.

ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്ട്രാർ ജെ. ശോഭന സ്വാഗതം പറഞ്ഞു, കൊല്ലം ജോയിന്റ് രജിസ്ട്രാർ അബ്ദുൽ ഹലിം, അസിസ്റ്റന്റ് രജിസ്ട്രാർ വാലുവേഷൻ ശ്രീവിദ്യ, ഓഡിറ്റ് എ ആർ സജിത്ത്,മുതിർന്ന സഹകരികളായ എം ഗംഗാധരകുറുപ്പ്, കാരുവള്ളി ശശി, സർക്കിൾ യൂണിയൻ അംഗങ്ങളായ എസ്. അജയഘോഷ് ബി വിജയമ്മ,ജി പ്രിയദർശിനി, ഹരികുമാർ, അഡ്വ എസ് ലീല, പ്രൊഫ. കേശവചന്ദ്രൻ നായർ, കെ. കുമാരൻ, ശശി,മൈനാഗപ്പള്ളി ബാങ്ക് പ്രസിഡന്റ്‌ മുടിയിൽ തറ ബാബു, എന്നിവർ സംസാരിച്ചു തുടർന്ന നടന്ന ക്ലാസ്സ്‌ ഐ സി എം ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ കെ സക്കീർ ഹുസൈൻ നയിച്ചു.വിവിധ സംഘങ്ങളിൽനിന്നുള്ള സഹകാരികൾ ചർച്ചയിൽ പങ്കെടുത്തു. ബി വിജയമ്മ മോഡറേറ്റർ ആയിരുന്നു.സഹകാരികൾക്ക് വേണ്ടി പതാരം സർവീസ് സഹകരണബാങ്ക് ഡയറക്ട് ബോർഡ് അംഗം രവീന്ദ്രൻ പിള്ള നന്ദി പറഞ്ഞു

Advertisement