നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Advertisement

കൊല്ലം: നഗര മധ്യത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാലര കിലോ കഞ്ചാ
വുമായി യുവാവ് പിടിയിലായി. പട്ടത്താനം ഓറിയന്റല്‍ നഗര്‍ 191, സക്കീര്‍ മന്‍സിലില്‍ നിന്നും ഇപ്പോള്‍ ചാത്തിനാംകുളം പത്തായക്കല്ലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിക്ക്(25) ആണ് സിറ്റി ഡാന്‍സാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചിന്നക്കട കേരളാ ബാങ്കിന് സമീപത്തെ ബസ്സ് സ്റ്റോപ്പില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവുമായി അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസില്‍ കൊല്ലത്ത് എത്തിയതായിരുന്നു പ്രതി.
ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന നാലര കിലോ കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തു. കരിക്കോടുള്ള സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും
മറ്റും വിതരണത്തിനായി ആന്ധ്രായില്‍ നിന്നും ബാംഗ്ലൂര്‍ വഴി കടത്തിക്കൊണ്ട് വന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്.

Advertisement