സാംസ്കാരിക സദസ്സും ആദരവും സംഘടിപ്പിച്ചു.

Advertisement

ശാസ്താംകോട്ട: കേരളപ്രദേശ് ഗാന്ധിദർശൻ വേദി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷിത്വ വരാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സര സമ്മാന വിതരണവും സാംസ്കാരിക സദസും സംഘടിപ്പിച്ചു. ശൂരനാട് തെക്ക് കിടങ്ങയം ഗവ. എൽ പി എസിൽ നടന്ന ചടങ്ങ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ എൽ സുഗതൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻവേദി പ്രസിഡൻ്റ് അരുൺ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനായ മുനീർ കുമരംചിറ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം രാജി വി. സി. , ഹെഡ്മിസ്ട്രസ് ലതിത പി.കെ, എസ് എം സി ചെയർമാൻ ഷെമീർ എസ്, ശ്യാമ എസ്, ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ ഇടവേള സമയത്ത് നൃത്തം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയമാവുകയും വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസ നേടുകയും ചെയ്ത അരുണിമ, രുദ്ര എന്നീ വിദ്യാർത്ഥികളെയും ഇവരുടെ വീഡിയോ ചിത്രികരിച്ച് പ്രചരിപ്പിച്ച അധ്യാപകനായ സൂരജിനെയും ചടങ്ങിൽ ആദരിച്ചു.

Advertisement