പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കമ്മല്‍ കവര്‍ന്ന പോക്‌സോ പ്രതി പിടിയില്‍

Advertisement

കൊല്ലം: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ മാതാവിന്റെ കമ്മല്‍ കവര്‍ന്ന പ്രതി
പോലീസ് പിടിയിലായി. ചെറിയഴീക്കല്‍ കുന്നുംപുറത്ത് കാശിനാഥന്‍(19) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് പ്രതി പോക്‌സോ പ്രകാരം അറസ്റ്റിലായിരുന്നു, ഇതിന്‌ശേഷം ജമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയെ വീണ്ടും ശല്യപ്പെടുത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ മാതവിന്റെ കമ്മല്‍ അപഹരിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ഷാജിമോന്‍, സജി, എസ്‌സിപിഒ മാരായ ഹാഷിം, രാജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement