ഫാമിലേക്ക് വഴി കെട്ടി അടച്ചു,ഭക്ഷണം കിട്ടാതെ വളര്‍ത്തു മൃഗങ്ങള്‍

Advertisement

ശാസ്താംകോട്ട. ആഞ്ഞിലുംമൂട്. പെട്രോൾ പമ്പിന്റെ പുറകുവശം റോഡിനോട് ചേർന്ന് 2019 മുതൽ പ്രവർത്തിച്ചിരുന്ന ഫാം ഭൂമി സംബന്ധമായ തര്‍ക്കത്തില്‍ കെട്ടി അടച്ചു. ഫാമിലെ ജീവികള്‍ക്ക് ഭക്ഷണം നല്‍കാന്‍ വഴിയില്ലെന്ന് പരാതി.

സാൻജോ ഭവനിൽ സനൽ ക്ലീറ്റസിന്റെതായിരുന്നു ഫാം. ഇത് ഇന്നലെയാണ് ഭൂവുടമ കെട്ടി അടച്ചത്. ഈ ഫാമിലെ മൃഗങ്ങൾക്ക് ആടുകളും നായ്ക്കളും കോഴികളുമാണ് ഫാമിലുള്ളത്. ഇവയ്ക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കുവാൻ പോകുവാനുള്ള വഴി പോലുമില്ലാതെ പൊലീസ് സഹായത്തോടെ കെട്ടി അടച്ചിരിക്കുകയാണ് എന്നാണ് ആക്ഷേപം. കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും ജീവികളെ ബന്ദികളാക്കിയതിനെതിരെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം..

Advertisement