ശാസ്താംകോട്ട സുധീർ മെമ്മോറിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ്:ഫാസ ഇലവൻ ജേതാക്കൾ

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട സുധീർ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള എസ്.എം.സി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ(2) സമാപിച്ചു.ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ഫാസ ഇലവനും ഇലവൻ വാര്യേഴ്‌സും തമ്മിൽ ഏറ്റുമുട്ടി.ഫാസ ഇലവൻ ജേതാക്കളായി.
വിജയികൾക്ക് ശാസ്താംകോട്ട സുധീർ മെമ്മോറിയൽ ട്രോഫിയും 51000 രൂപ ക്യാഷ് അവാർഡും മാതാവ് സൈനബയും ഭാര്യ റൂബിയും ചേർന്ന് സമ്മാനിച്ചു.ചടങ്ങിൽ എസ്.എം.സി ചെയർമാൻ മുഹമ്മദ് അൻസി,അബ്ദുൽ റഷീദ്,വാർഡ്‌ മെമ്പർ രജനി,സമദ്,സുരേഷ്,സതീഷ്,നാഷ്, സുൽഫി,സുധീറിന്റെ മറ്റ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement