വിവിധ കുറ്റകൃത്യങ്ങളിൽ പെടാതിരിക്കാനും ലഹരി ഉപയോഗം കുറയ്ക്കാനുമായി അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം

Advertisement

ശാസ്താംകോട്ട: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണം,കുറ്റകൃത്യങ്ങളിൽ പെടാതിരിക്കൽ,ശുചിത്വം എന്നിവയ്ക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ലോഡ്ജുകൾ,വീടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തുടർന്നും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.സിനിമാപറമ്പിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ നൂറോളം തൊഴിലാളികൾ പങ്കെടുത്തു.ചവറ ഗവ.കോളേജ് ഹിന്ദി അധ്യാപകൻ ഡോ.ജി.ഗോപകുമാർ ക്ലാസ് നയിച്ചു.എസ് ഐ ഷാജഹാൻ,ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ഷോബിൻ വിൻസന്റ്,ലഹരി മുക്ത ഗ്രാമം കോ ഓഡിനേറ്റർ എസ്.ദിലീപ് കുമാർ,പോലീസ് ഓഫീസർ സത്താർ,ശിവൻ പിള്ള എന്നിവർ പങ്കെടുത്തു.

Advertisement