ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 25ലക്ഷം രൂപയുടെ അവസാനഘട്ട വിതരണം ഞായറാഴ്ച നടക്കും

Advertisement

ഓച്ചിറ.ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 25ലക്ഷം രൂപയുടെ അവസാനഘട്ട വിതരണം 09/12/2023 ഞായറാഴ്ച നടക്കും.

ചേന്നല്ലൂർ ഫാഷൻ ഹോംസ്, സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി, കരുനാഗപ്പള്ളി താലൂക്കിൽ,വിദ്യാഭ്യാസ, കാർഷിക, ആതുര ജീവകാരുണ്യ മേഖലകളിൽ, വിവിധ പഞ്ചായത്തുകളിൽ നിന്നും വാർഡ് മെമ്പറന്മാരാൽ തിരഞ്ഞെടുത്ത വ്യക്തികൾക്കാണ് പ്രയോജനം ലഭ്യമാകുക.
പശു, പോത്ത്, ആട്, കാർഷിക ഉപകരണങ്ങൾ, വിദ്യാഭ്യാസ പഠനോപകരണങ്ങൾ, ഉപജീവന ഉപാധികൾക്കായുള്ള ഉപകരണങ്ങൾ, തയ്യൽ മെഷീനുകൾ, മുച്ചക്ര വാഹനങ്ങൾ, വീൽചെയറുകൾ, ആതുര സഹായങ്ങൾ എന്നിവ നല്‍കും. തുടങ്ങിയവക്കൊപ്പം
ചേന്നല്ലൂർ ഫാഷൻ ഹോംസിൽ നിന്നും തിരഞ്ഞെടുത്ത ജീവനക്കാർക്കുള്ള, സ്മാർട്ട്‌ ടി വി, വാഷിംഗ്‌ മെഷീൻ, റഫ്രfജിറേറ്റർ, സാമ്പത്തിക സഹായങ്ങൾ തുടങ്ങിയവയും ഇരുപത്തിഅഞ്ചോളം ജീവനക്കാർക്ക് നൽകുമെന്ന് മാനേജിങ് ഡയറക്ടർ മെഹർഖാൻ ചേന്നല്ലൂർ അറിയിച്ചു.

ചേന്നല്ലൂർ ഫാഷൻസ് ഹോംസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 25 ലക്ഷം രൂപയുടെ സഹായ വിതരണം ഞായറാഴ്ച നാലിന് സി .ആർ.മഹേഷ് എം.എൽ.എ. നിർവഹിക്കും. 250 പേർക്കാണ് സഹായം നൽകുന്നത്. എംഡി മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷത വഹിക്കും. കഴിഞ്ഞ ജനുവരി 29-ന് എ.എം. ആരിഫ് എം.പി.യാണ് പദ്ധതി പ്രഖ്യാപിച്ചത്.

Advertisement