ഓച്ചിറയില്‍ ഐക്കരവള്ളിൽ ഋഷഭ വീര പുരസ്‌കാരം 2023 പ്രഖ്യാപിച്ചു

Advertisement

ഓച്ചിറ. ദക്ഷിണ കാശി എന്ന് വിശേഷിപ്പിക്കപെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം ഉന്നതമായ ആത്മീയപൈതൃകം കൊണ്ട് കീർത്തി കേട്ടതാണ്. ഓണാട്ടുകരയുടെ സമ്പന്നമായ കാർഷിക സംസ്കൃതിയുടെ വിളംബരമാണ് ഓച്ചിറയിലെ 28 ാ oഓണാഘോഷം. പരമ്പരാഗത ആചാരനുഷ്ഠാനങ്ങളിൽ അധിഷ്ഠിതവും ഭക്തിനിർഭരവുമായ കെട്ടുകാഴ്ച അണിയിച്ചൊരുക്കി ക്ഷേത്രനടയിൽ എത്തിക്കുവാൻ അഹോരാത്രം ആത്മസമർപ്പണത്തോടെ യത് നിക്കുന്ന കെട്ടുത്സവ സമിതികളെ പ്രോത്സാഹിപ്പിക്കാനും വരും കാലത്തും 28ാം ഓണാഘോഷം അതിൻ്റെ തനിമയോടും പൊലിമയോഗും നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഓച്ചിറ പരബ്രഹ്മേ ക്ഷേത്രത്തിലെ പടിഞ്ഞാറ് നടയുടെ പാരമ്പര്യാവകാശിസ്ഥാനി കുടുംബമായ ഐക്കര വള്ളിൽ ഗ്രൂപ്പ് II” നാണ് ഋഷഭ വീര പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.കേവലം വലിപ്പവും ഉയരവും മാനദണ്ഡമാക്കിയല്ല ഈ പുരസ്കാര നിർണ്ണയം നടത്തിയിരിക്കുന്നത്. ശിൽപ്പ ഭംഗി, ചമയം, പരിസ്ഥിതി സൗഹൃദം തുടങ്ങിയ ‘വയാണ് വിധി നിർണ്ണയത്തിൽ മുഖ്യ അളവുകോലായി സ്വീകരിച്ചത്.സമ്മാനാർഹമായ കെട്ടു കാളകളെ തിരഞ്ഞെടുക്കുക എന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയ തന്നെയായിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ച കെട്ടു കാളകളായിരുന്നു.വിജയികൾക്കും തലനാരിഴ മാർക്കിൻ്റെ വ്യത്യാസം മാത്രമാണുള്ളത്.
ഓച്ചിറ പടനിലത്ത് ഏറ്റവും ഗംഭീരമായ തലയെടുപ്പുമായി നിന്ന ,രണ്ടാം നമ്പറിലെത്തിയ ഓണാട്ടുക തിരവനാണ് ഈ വർഷത്തെ ഐക്കരവള്ളിൽ ഋഷഭ വീര പുരസ്കാരം .അരലക്ഷം രൂപയും ഫലകവും
അനന്യവും അനുപമ വുമായ കെട്ടു ഭംഗി, അമിതാലങ്കാരങ്ങളൊന്നുമില്ലാതെ ഭക്തലക്ഷങ്ങളുടെ ഹൃദയത്തെ ആദ്യ കാഴ്ചയിൽ തന്നെ ആകർഷിച്ചവശ്യ ലാവണ്യം,ഉടലിൽ ‘വിരിച്ചിരിക്കുന്ന നീണ്ട പട്ടിൽ മികവുറ്റ മ്യൂറൽ ചിത്രങ്ങൾ, ശിരസിൻ്റെ ത്രിമാന ദൃശ്യകാഴ്ച / പരമ്പരാഗത നെറ്റിപ്പട്ടം പരിസ്ഥിതി സൗഹൃദമായ കുരുത്തോല മാല എന്നിവയാണ് ഓണാട്ട് കതിരവനെ ഐക്കരവള്ളിൽ ഋഷഭ വീര പുരസ്കാരത്തിന് അർഹമാക്കിയത്
കെട്ടു ഭംഗി, ശൗര്യമാർന്ന ശിരസ്, കമനീയമായ അലങ്കാരം, ശരിയായ പ്രപ്പോഷൻ, എന്നിവയുമായി ഓണാട്ട് കതിരനോടൊപ്പം ഇഞ്ചോടിഞ്ച് പോരാടി നിന്ന അഞ്ചാം നമ്പറിലെത്തിയ പ്രയാർ ശക്തികുളങ്ങര പൗരസമിതി യ്ക്കാണ് രണ്ടാം സ്ഥാനം. 10001 രൂപയും ഫലകവും

ചെറുതിൽ ഒരുവൻ ദൃശ്യവിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന, ചാരുതയേറിയ ശില്പഭംഗി കൊണ്ട് ഹൃദയാ കർഷകമായി തീർന്ന 127 നമ്പറിലെത്തിയ ഞക്കനാൽ ചാരുവിക്രത്തിനാണ് മൂന്നാം സമ്മാനം 5001 രൂപയും ഫലകവും നല്‍കും. ഇതിനു പുറമേ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ കെട്ടുകാളകളാണ് അംഗലാവണ്യം തുടിയ്ക്കുന്ന കെട്ടുഭംഗിയും, സവിശേഷചമയമായി പൊരി മാലയും ചട്ടത്തിന്റെ മുന്നിൽ ഒരുക്കിയ ചെറുകാളകളുമായി എത്തിയ കൊച്ചുമുറി മാതൃകാ കാളകെട്ടു സമിതിയുടെയും, കൃത്യമായ അനുപാതത്തിലെ അഴകാർന്ന ഉടലും, ശൗര്യമുള്ള തലയും ആകർഷകമായ നെറ്റിപ്പട്ടവുമായെത്തിയ കൊറ്റമ്പള്ളിക്കരയുടെ തിരുമുഖവേടനും. രണ്ടു പേർക്കും 1001 രൂപയും ഫലകവും സമ്മാനമായി നൽകുന്നതാണ്
ഒക്ടോബർ മാസത്തിൽ ഓച്ചിറ പടനിലത്തു സംഘടിപ്പിക്കുന്ന പരിപാടിയിൽ രാക്ഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ വച്ച് അവാർഡ് നൽകുമെന്ന്

ഓച്ചിറ പടനിലത്തു ദൃശ്യവിരുന്നൊരുക്കിയ എല്ലാ കെട്ടു കാള സമിതികൾക്കും സംഘാടക സമിതി, ചെയർമാൻ കെ .പത്മകുമാർ
ജൂറി അംഗങ്ങളായ – കെ.പി .നമ്പ്യാതിരി – (ചലച്ചിത്ര ചായഗ്രഹകൻ)
ഉണ്ണികൃഷ്ണൻ,നമ്പൂതിരി( ചരിത്രകാരൻ) ഡോ കൃഷ്ണകുമാർ പ്രയാർ ( വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ) സി രാജേന്ദ്രൻ, (ശില്പി ചിത്രകല അദ്ധ്യാപകൻ) അബ്ബ മോഹൻ,,(ഫോട്ടോ ഗ്രാഫർ) പി.കെ.അനിൽകുമാർ, (എഴുത്തുകാരൻ) ഡി സജി (മാധ്യമ പ്രവർത്തകൻ) എന്നിവര്‍ അറിയിച്ചു

Advertisement