ജനത സര്‍വീസ് ആരംഭിച്ചു

Advertisement

കൊല്ലം: കുറഞ്ഞ ചെലവില്‍ എസി ബസില്‍ യാത്ര ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ജനത സര്‍വീസ് യാത്ര തുടങ്ങി. കൊല്ലത്ത് നടന്ന ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. എല്ലാ ദിവസവും രാവിലെ 7.15നും ഉച്ചക്ക് 2.20നും കൊല്ലത്ത് നിന്ന് പുറപ്പെട്ട് തിരികെ 10നും വൈകിട്ട് അഞ്ചിനും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍ ടി.ആര്‍. ജോയ് മോന്‍, കെഎസ്ആര്‍ടിസി വിജിലന്‍സ് ഐസിജി ജയകുമാര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ കെ. അനില്‍, ആര്‍ടിഎ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ ജനത ബസ് സര്‍വീസ് തുടങ്ങി. നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഉണ്ണികൃഷ്ണമേനോന്‍, ഡിടിഒ കെ.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. രാവിലെ 7.15ന് കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന ബസ് 9.30ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്ത് എത്തും. ദിവസവും നാല് സര്‍വ്വീസ് ഉണ്ടാകും. വൈകിട്ടത്തെ സര്‍വ്വീസ് 4.45ന് തമ്പാനൂരില്‍ നിന്ന് പുറപ്പെട്ട് 5 മണിക്ക് സെക്രട്ടേറിയേറ്റിലെത്തിയ ശേഷം കൊട്ടാരക്കരയ്ക്ക് പുറപ്പെടും.

Advertisement