വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി അനിവാര്യം, പി രാജേന്ദ്രപ്രസാദ്

Advertisement

ശാസ്താംകോട്ട: വിലകയറ്റം തടയാൻ സർക്കാർ നടപടി അനിവാര്യമാണെന്ന് ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തുണ്ടിൽ നൗഷാദ് നേതൃത്വം നൽകിയ പൗര വിചാരണ ജാഥ യുടെ രണ്ടാം ദിവസ പര്യടനം ശാസ്താംകോട്ട പാറയിൽ മുക്കിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.വി.ശശികുമാരൻ നായർ , കാരു വളളിൽ ശശി, കല്ലട വിജയൻ , കല്ലട രമേശ്, വൈ. ഷാജഹാൻ, കെ.സുകുമാരൻ നായർ ,ബി. ത്രിദീപ് കുമാർ ,പി. നൂർ ദീൻ കുട്ടി, ഗോകുലം അനിൽ,ബിനോയ് , സദാ നദൻ ഉണ്ണിത്താൻ . സലാം പറമ്പിൽ , എം.വൈ.നിസാർ , എസ്.എ.നിസാർ , തടത്തിൽ സലിം, സൈറസ് പോൾ, എം.എസ്. വിനോദ്, റിയാസ് പറമ്പിൽ , ബിജു . പി.ആർ, ഗോപൻ കരിന്തോട്ടുവ ,റഷീദ് ശാസ്താംകോട്ട, ഓമന കുട്ടൻ പിള്ള , റോയി മുതുപിലാക്കാട് അബ്ദുൽ റഷീദ് പള്ളിശ്ശേരി, അനിൽ പനപ്പെട്ടി, ജയശ്രീ രമണനൻ , ഷീജ, തുടങ്ങിയവർ പ്രസംഗിച്ചു

Advertisement