ദ്രാവിഡാചാരങ്ങള്‍ നിലനില്‍ക്കുന്ന പോരുവഴി മലനടയില്‍ പൈന്റുകൊണ്ട് പറയിട്ടത് കൗതുകമായി

ശാസ്താംകോട്ട.ദ്രാവിഡാചാരങ്ങള്‍ നിലനില്‍ക്കുന്ന പോരുവഴി മലനടയില്‍ പൈന്റുകൊണ്ട് പറ, കള്ള് പൂജാവസ്തുവായ മലനടയില്‍ ഇവിടത്തെ സങ്കല്‍പമായ ദുര്യോധനനുള്ള പ്രധാന പൂജാദ്രവ്യമെന്ന നിലയില്‍ ആഘോഷങ്ങള്‍ക്ക് മദ്യം പതിവാണ്. കള്ളാണ് നേദിക്കുന്നതെങ്കിലും കാലം മാറിയതോടെ സമര്‍പ്പണത്തില്‍ വിദേശ മദ്യവും കാണാറുണ്ട്.

https://videopress.com/v/qaOMZCrd?resizeToParent=true&cover=true&preloadContent=metadata&useAverageColor=true
പോരുവഴി മലനടയില്‍ പൈന്റുകൊണ്ട് പറയിട്ടു

12വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പള്ളിപ്പാനക്ക് മുന്നോടിയായുള്ള പറയിടീല്‍ നടന്നത് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അവിലും മലരും നെല്ലും ശര്‍ക്കരയും ഒക്കെ നിരക്കുന്ന അമ്പൊലിപ്പറക്കിടെ മദ്യം കൂടി സ്ഥാനം പിടിച്ച പലയിടവുമുണ്ട്. എന്നാല്‍ ഇതില്‍ അഭിപ്രായ വ്യത്യാസമുള്ളവരും ഏറെയാണ്. സാധാരണ ശൈലിയില്‍ നേര്‍ച്ച നല്‍കിയവരാണ് ഏറെയും.

Advertisement