ചിറയിൻകീഴ്: വൈദ്യ പരിശോധനയ്ക്കിടെ ആശുപതി തല്ലി തകർത്ത് പ്രതി.
മദ്യപിച്ച് നടു റോഡിൽ പരാക്രമം നടത്തിയതിന് അയൂർ സ്വദേശി
വിജീഷിനെ ചിറയിൻകീഴ്
പോലീസാണ് പിടികൂടിയത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ
എത്തിച്ച് വൈദ്യ പരിശോധന നടത്തുന്നതിനിടയായിരുന്നോ ആക്രമണം.
ഡോക്ടറുടെ ക്യാബിൻ ഉൾപ്പെടെയാണ് തകർത്തത്.
ആശുപത്രി സൂപ്രണ്ടിന് പരാതിയിൽ പോലീസ് കേസെടുത്തു.
അതിനിടയിൽ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു ഓടൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.



































