Home News Kerala നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്

Advertisement

വടകര. നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. വടകര പാസ്പോർട്ട് ഓഫീസിന് സമീപം ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിൽ നിർത്തിയിട്ട ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അടച്ചിട്ട കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. തൊട്ടടുത്ത ചായക്കടയിൽ നിന്നും ഇറങ്ങിയ കരിമ്പനപ്പാലം സ്വദേശി ദിവ്യയ്ക്ക് അപകടത്തിൽ പരിക്കേറ്റു. വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവ്യയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement