24.3 C
Kollam
Thursday 19th February, 2026 | 05:55:49 AM
Home News Breaking News നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍,ആര്‍ഡിഒ ഉപരോധത്തില്‍, ഡോ.ബിന്ദു സുന്ദറിനെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍,ആര്‍ഡിഒ ഉപരോധത്തില്‍, ഡോ.ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി

Advertisement

നെടുമങ്ങാട്. ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ ഡോ.ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റം. എന്നാല്‍ ഇതും വിമര്‍ശനത്തിനിടയാക്കിയിരിക്കയാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് നടപടി . സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതുപ്രകാരം ന്‍കിയതായി ഭര്‍ത്താവ് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തി.

അന്വേഷണത്തിനെത്തിയ ആര്‍ഡിഒയെ നാട്ടുകാര്‍ തട‍്ഞുവച്ചിരിക്കുകയാണ്.ആരോപണത്തില്‍ അന്വേഷണം നടത്തി ഡോക്ടര്‍ക്കെതിരെ ഉടന്‍ നടപടിഎടുത്തതായി നെടുമങ്ങാട് ആര്‍ഡിഒ ജയകുമാര്‍ പറഞ്ഞു. ഇന്ന് തന്നെ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറുമെന്നും നടപടി ഉണ്ടാകുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് സുമി കെ.വി പറഞ്ഞു.ഡോ. ബിന്ദു സുന്ദറെ നിര്‍ബന്ധിതമായി അവധിയില്‍പ്രവേശിപ്പിച്ച ശേഷമാണ് നടപടി. നേരത്തേ പലവട്ടം നടപടിക്ക് ഇരയായ ആളാണ് ബിന്ദു സുന്ദര്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here