കോഴിക്കോട് : കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. നിലവിൽ 18 യൂണിറ്റ് ഫയർഎൻജിനുകളാണ് സ്ഥലത്തുള്ളത്. കരിപ്പൂരിൽ നിന്ന്
എയർ ഫോഴ്സിൻ്റെ ഫയർ എഞ്ചിനുകളും എത്തി.ഗോഡൗണിൽ നിന്നാണ് തീ ഉയർന്നത് എന്നാണ് നിഗമനം.
രണ്ടും മൂന്നും ,നിലകൾ പൂർണ്ണമായി കത്തി നശിച്ചു. മുകളിലെ നിലയിലേക്ക് തീ പടർന്ന ഉടനെ ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും പുറത്തേക്ക് എത്തിച്ചു. 2023ലും ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തമുണ്ടായിരുന്നു.



































