Home News Breaking News സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Advertisement

അടിമാലി. കുമളി ദേശീയപാതയില്‍ വാഹനാപകടം.സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.മലപ്പുറം സ്വദേശി ഷിജോ (37 )യാണ് മരിച്ചത്.അടിമാലി വള്ളപ്പടിക്ക് സമീപമായിരുന്നു അപകടം.സ്‌കൂട്ടര്‍ ലോറിയിലേക്ക് വന്നിടിക്കുകയായിരുന്നുവെന്ന് സമീപവാസികൾ

ഷിജോയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

Advertisement