പാലക്കാട്. ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് നൽകിയ നോട്ടീസിലാണ് ആശുപത്രി അധികൃതര്‍ ചികിത്സാ പിഴവ് സമ്മതിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി.
കുട്ടിയുടെ കൈ മുറിച്ചു മാറ്റിയതിന് പിന്നാലെപാലക്കാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു അധികൃതരുടെ വാദം. തുടർനടപടികൾ ഉണ്ടായില്ല.. ഇതോടെ ആരോപണം ശക്തമാക്കി കുടുംബം വീണ്ടും രംഗത്തെത്തി.പിന്നാലേയാണ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധ സംഘം അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കുട്ടിയുടെ കുടുംബത്തിന് ഹാജരാകാന്‍ നൽകിയ നോട്ടീസിൽ ആണ് ചികിത്സ പിഴവ് അധികൃതർ സമ്മതിക്കുന്നത്. hold
സംഭവത്തിൽ കുടുംബത്തിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
സെപ്റ്റംബർ 24ന് സഹോദരന് ഒപ്പം
കളിക്കുന്നതിനിടെ ആണ് 9 വയസ്സുകാരി വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ഒരാഴ്ചയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കുട്ടിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു








































