വാർത്താനോട്ടം


2024 മാർച്ച് 26 ചൊവ്വ

BREAKING NEWS

👉പൂക്കോട് വെറ്റിനറി സർവ്വകലാശാല:
പുതിയ തലവൻ ആരെന്ന് ഇന്ന് അറിയാം

👉 അരവിന്ദ് കേജരിവാളിൻ്റെ അറസ്റ്റ്:പ്രധാനമന്ത്രിയുടെ വീട് വളയാൻ എ പി പി . ദില്ലി കനത്ത സുരക്ഷയിൽ.👉തോപ്പുംപടി ഹാർബറിൽ കന്യാകുമാരി
സ്വദേശിയായ മത്സ്യതൊഴിലാളിയെ ബോട്ട് അടുപ്പിക്കുമ്പോൾ കടലിൽ കാണാതായി. തെരച്ചിൽ ഊർജിതമാക്കി


👉കോതമംഗലത്തെ വൃദ്ധയുടെ കൊലപാതകം. സമീപവാസികളായ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിൽ
👉 വയനാട് ചുരത്തിൽ അഴുക്ക് ചാലിലേക്ക് കെ എസ് ആർ റ്റി സി തെന്നിമാറി ഗതാഗതക്കുരുക്ക്.


👉 പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിൻ്റെ പിതാവ് പ്രതിപക്ഷ നേതാവുമായി കൂടികാഴ്ച നടത്തി.

🌴കേരളീയം🌴


🙏 സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെന്‍ഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെന്‍ഷന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഡീന്‍ പുറത്തുവിട്ടു.🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന്റെ പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.

🙏 തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോരെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഇടത് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പേരിലാണ് യോഗത്തില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായത്.

🙏 കോതമംഗലം കള്ളാടിന് സമീപം ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മയെ (72)  മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.🙏 ഉത്സവപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്.

🇳🇪  ദേശീയം  🇳🇪

🙏 ആദായ നികുതി വകുപ്പ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍നിന്ന് പണം ശേഖരിച്ച് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍.

🙏 പ്രൊഫൈല്‍ പിക്ചര്‍ ക്യാംപയിനുമായി ആം ആദ്മി പാര്‍ട്ടി. ‘മോദി കാ സബ്സേ ബഡാ ഡര്‍ കെജ്രിവാള്‍’ എന്ന് എഴുതിയിരിക്കുന്ന പ്രൊഫൈല്‍ പിക്ചര്‍ ആണ് ആം ആദ്മി പാര്‍ട്ടി പ്രചരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാള്‍ എന്നാണ് ഈ വരികള്‍ അര്‍ത്ഥമാക്കുന്നത്.

🙏 സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ ഹര്‍ജിയുമായെത്തുന്ന പ്രവണത കഴിഞ്ഞ നാളുകളില്‍ വര്‍ധിച്ചു വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി. രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹര്‍ജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ ജിയുടെ പ്രതികരണം.

🙏കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവില്‍ കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചവര്‍ക്ക് 5000 രൂപ പിഴ ചുമത്തി ബംഗളുരു അധികൃതര്‍. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങള്‍ക്കാണ് അധികൃതര്‍ പിഴ ചുമത്തിയത്.

🏏 കായികം 🏏

🙏 തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ മത്സരക്രമം മാത്രം പുറത്തു വിട്ടിരുന്ന ബിസിസിഐ ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളുടെയും മത്സരക്രമം പുറത്തുവിട്ടു. മെയ് 26ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍.

🙏 ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് നാലു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.
🙏മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു 49 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയുടെയും  10 പന്തില്‍ 28 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്റേയും ബാറ്റിംഗ് കരുത്തില്‍ നാല് പന്ത് ശേഷിക്കേ വിജയലക്ഷ്യത്തിലെത്തി.

Advertisement