മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥിനിക്കെതിരെ എബിവിപി നേതാവിന്‍റെ ലൈംഗികാക്രമണം,

പത്തനംതിട്ട. മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാക്രമണം.എബി വി പി പ്രദേശിക നേതാവിനെതിരെ കേസ്.കോളേജിലെ ഒന്നാംവർഷ വിദ്യാർഥി അശ്വിൻ പ്രദീപിനെ ഒന്നാംപ്രതി ആക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.പത്തനംതിട്ട സ്വദേശി ആൽബിൻ തോമസ് രണ്ടാംപ്രതി

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമണം കാണിച്ചതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.കോളേജിലെ വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെൺകുട്ടി.സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അശ്വിൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയെ അശ്വിന്റെ സുഹൃത്ത് ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസിൽനിന്ന് പിന്മാറണമെന്നാണ് ഓഡിയോ സന്ദേശം

Advertisement