ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിൽ, പിണറായി


തിരുവനന്തപുരം. പൗരത്വ നിയമഭേദഗതിയിൽ കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ചു മുഖ്യമന്ത്രി.ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമായുള്ള നിയമം കേരളം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് അറിയിച്ചു.തെരഞ്ഞെടുപ്പിന് മുൻപ് ധൃതി പിടിച്ച് ചട്ടം ഉണ്ടാക്കിയതിനെതിരെ
നിയമപരമായ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമം ഒഴിവാക്കാൻ കേന്ദ്രത്തിൽ
കോൺഗ്രസ്സ് വരണമെന്ന് പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.


അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.സംഘപരിവാറിന്റെ ഹീനനടപടി അന്താരാഷ്ട്ര തലത്തിൽ വരെ വിമർശിക്കപ്പെടുകയാണ്.ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്.മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്നതാണ് നിയമം. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിലെന്നും പിണറായി കുറ്റപ്പെടുത്തി.

byte (മുഖ്യമന്ത്രി/കേന്ദ്ര നടപടിക്ക് മുന്നിൽ മുട്ട് മടക്കില്ല നിശബ്ദരാകില്ല)

പൗരത്വ പ്രശ്നത്തിൽ കോൺഗ്രസിന്റേത് കുറ്റകരമായ മൗനമാണ്.സിഎഎക്കെതിരെ ദേശീയതലത്തിൽ കോൺഗ്രസിന് നിലപാടില്ലെന്നും രാഹുൽ ഗാന്ധി വിഷയം
അറിഞ്ഞ ഭാവം കാണിക്കുന്നില്ലെന്നും കുറ്റപ്പെടുത്തൽ

byte (മുഖ്യമന്ത്രി/കെ സി വേണുഗോപാലിനെ ഉൾപ്പടെ വിമർശിക്കുന്നത്)

കേന്ദ്രത്തിൽ കോൺഗ്രസ് വന്നാൽ മാത്രമേ പൗരത്വ ഭേദഗതി നിയമം ഒഴിവാക്കാൻ പറ്റുള്ളുവെന്നു പി കെ കുഞ്ഞാലികുട്ടി

byte (കുഞ്ഞാലികുട്ടി)

സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേരളം നിലപാട് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.835 കേസ് രജിസ്റ്റർ ചെയ്തതിൽ 629 കേസ് കോടതിയിൽ നിന്ന് ഇല്ലാതായി.260 കേസിൽ 86 എണ്ണം പിൻവലിക്കാൻ സർക്കാർ സമ്മതം നൽകി.കേവലം ഒരേ ഒരു കേസ് മാത്രമാണ് അന്വേഷണ ഘട്ടത്തിലുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement