ആക്രിക്കടയുടെ മറവില്‍ വന്‍ ചന്ദനക്കടത്ത്


പാലക്കാട് . ഒറ്റപ്പാലം വാണിയംകുളത്ത് ആക്രിക്കടയുടെ മറവില്‍ വന്‍ ചന്ദനക്കടത്ത്.2000 കിലോ ചന്ദനമാണ് പിടികൂടിയത്.സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്

വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസുമായി ചേര്‍ന്ന് വാണിയംകുളത്തെ അക്രിക്കടയില്‍ പരിശോധന നടത്തിയപ്പോഴാണ് 2000 കിലോ ചന്ദനം പിടികൂടിയത്. ആക്രി കടയുടെ അകത്ത് ഷെഡില്‍ 50 പെട്ടികളിലും ചാക്കുകളിലും സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം.പ്രധാനബിസിനസ് ചന്ദനക്കടത്തെങ്കിലും മറ്റാര്‍ക്കും സംശയം തോന്നാത്ത വിധമായിരുന്നു ആക്രിക്കടയുടെ പ്രവര്‍ത്തനം.ആക്രികടയില്‍ പരിശോധന സമയത്ത് ഉണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു.ഇയാളെ വിശദമായി ചോദ്യം ചെയ്ത് പോരുകയാണ്.കടത്തുസംഘത്തില്‍ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍

Advertisement