യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്. പേരാമ്പ്ര വാളുരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ  സ്വദേശിനിയായ  അനു (27) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണിനില്ലെന്ന് കാണിച്ച് കുടുംബം പേരാമ്പ്ര പൊലീസിൽ പരാതി നൽകിരുന്നു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ ആശുപത്രിയിലേക്ക് പുറപ്പെട്ടതാണ് യുവതി. രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് പരാതി നൽകിയത്. മൃതദേഹം കണ്ടെത്തിയ തോട്ടിൽ വെള്ളം കുറവായതിനാൽ മുങ്ങി മരിക്കാൻ സാധ്യത ഇല്ലെന്നാണ് ബന്ധുകളും നാട്ടുകാരും പറയുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റും.

Advertisement