പേരാമ്പ്രയില്‍ തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വാളൂര്‍ സ്വദേശി അനു എന്ന യുവതിയുടേതാണ്. ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്ന് പോയ അനുവിനെ കാണാതായിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് അര്‍ദ്ധനഗ്‌നയായ നിലയില്‍ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുത്തിരുന്നില്ല. ആര്‍ഡിഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement