ജാതി സെൻസസിനു പുറം തിരിഞ്ഞ് നിൽക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ വോട്ടില്ല:കെപിഎംഎസ്

ശാസ്താംകോട്ട : എല്ലാ വിഭാഗങ്ങൾക്കും അധികാരത്തിൽ അനുപാതിക പ്രാതിനിത്യം നൽകി സാമൂഹ്യ നീതി ഉറപ്പാക്കുവാൻ ജാതി സെൻസസ് അനിവാര്യമാണെന്നും
ഇതിന് പുറം തിരിഞ്ഞു നിൽക്കുന്നവർക്ക് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് നൽകില്ലെന്നും കെപിഎംഎസ് സെക്രട്ടറിയേറ്റ് അംഗം വി.ശ്രീധരൻ അഭിപ്രായപ്പെട്ടു.ഭരണിക്കാവ് വ്യാപാര ഭവനിൽ ചേർന്ന കെപിഎംഎസ് ശാസ്താംകോട്ട യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു.സുനിൽകുമാർ,മാജി പ്രമോദ്,ശർമ.ജി എന്നിവർ സംസാരിച്ചു.സെക്രട്ടറി സജു.റ്റി.ചിത്തിര പ്രവർത്തന റിപ്പോർട്ടും, ഖജാൻജി എൻ.പുഷ്‌പാഗദൻ വരവ്- ചെലവ്  കണക്കും അവതരിപ്പിച്ചു.സജീവ്.കെ സ്വാഗതവും രതീഷ്.എസ് നന്ദിയും പറഞ്ഞു.ഭാരവാഹികൾ:മണികണ്ഠൻ (പ്രസി.),സജു.റ്റി.ചിത്തിര
(സെക്ര.),എൻ.പുഷ്‌പാഗദൻ (ഖജാൻജി),സി.ആർ അനിൽ,കുഞ്ഞുമോൾ.എൽ (വൈസ് പ്രസിഡന്റുമാർ),സജീവ്.കെ,
രതീഷ്.എസ് (അസിസ്റ്റന്റ് സെക്രട്ടറിമാർ).

Advertisement