അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി…. ‘അമ്മാതിരി കമന്റൊന്നും വേണ്ട. നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി’

ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള പരിപാടിക്കിടെയായിരുന്നു സംഭവം. വളരെ നല്ല ഉദ്ഘാടന പ്രസംഗം കാഴ്ചവെച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘അമ്മാതിരി കമന്റൊന്നും വേണ്ട. നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി’യെന്ന് മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു.

Advertisement