പെൺകുട്ടിയെ കാട്ടുപന്നി ആക്രമിച്ചു

വയനാട്. വെണ്ണിയോട് പെൺകുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാക്ലാസുകാരി
ഫാത്തിമത്ത് സഹനയെയാണ് ആക്രമിച്ചത്.
മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി മാങ്ങോട്ടുകുന്ന് ഹൈസ്കൂൾ റോഡിലാണ് സംഭവം. ഇടതുകാലിനാണ് പരിക്ക്.
6 മാസം മുമ്പ് പകൽ പന്നി ഓട്ടോ കുത്തി മറിച്ചതടക്കം ഉള്ള സംഭവങ്ങൾ പ്രദേശത്തുണ്ടായതായി നാട്ടുകാർ പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

Advertisement