വാർത്താനോട്ടം

2024 മാർച്ച് 05 ചൊവ്വ

BREAKING NEWS

👉 പാലാ പൂവരണിയിൽ വാടകയ്ക്ക് താമസിക്കുന്ന അകലകുന്നം സ്വദേശി ഭാര്യയെയും മൂന്ന് മക്കളെയും വെട്ടി കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

👉സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി തീകൊ ളുത്തിയ ചേങ്കോട്ട് കോണം സ്വദേശി സരിത മരിച്ചു. സുഹൃത്ത് ബിനു പൊള്ളലേറ്റ് ആശുപത്രിയിൽ

👉ലെബനനിൽ ഹിസ്ബുള്ള ആക്രമണത്തിൽ കൊല്ലം സ്വദേശിയായ നിബിൻ മാക്സ് വെൽ മരിച്ചു. 2 മലയാളികൾക്ക് പരിക്ക്

👉ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന്.

👉കാട്ടാന ആക്രമണ പ്രതിഷേധം ഏകപക്ഷീയമാകരുതെന്നും രാഷ്ട്രീയ ആയുധമായി ഉപയോഗപ്പെടുത്തരുതെന്നും കൊല്ലപ്പെട്ട
ഇന്ദിരയുടെ സഹോദരൻ.

👉 ഏഴ് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് തുടങ്ങി

🌴കേരളീയം🌴

🙏സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ച് സര്‍ക്കാര്‍. ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക അമ്പതിനായിരമാണ്.

🙏സംസ്ഥാനത്ത് ആയിരം കോടി രൂപ ചെലവഴിച്ച് നാല് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും ബഹിരാകാശ ഗവേഷണ രംഗത്ത് കെ-സ്‌പേസ് യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം.

🙏കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി ഡീന്‍ കുര്യാകോസ് എം.പി., മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ, ഡി.സി.സി അധ്യക്ഷന്‍ ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടയിലായിരുന്നു സംഘര്‍ഷം.

🙏മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംപിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ എടുത്തുകൊണ്ടുപോയത് ഗൗരവതരമെന്ന് മന്ത്രി പി. രാജീവ്. ജനപ്രതിനിധികള്‍ പക്വതയോടെ പെരുമാറേണ്ടവരാണെന്നും ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

🙏കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍. ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി.രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി.

🙏പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു.

🙏പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തികളോ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എ യുമായ സി.കെ ശശീന്ദ്രന്‍.

🙏സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് പൂക്കോട് വെറ്ററിനറി കോളേജില്‍ മാര്‍ച്ച് അഞ്ച് മുതല്‍ പത്ത് വരെ റെഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടാകില്ലെന്ന് അക്കാദമിക്ക് ഡയറക്ടര്‍ അറിയിച്ചു. വെറ്ററിനറി കോളേജിന്റെ ലേഡീസ് ഹോസ്റ്റലും അടച്ചു.

🙏പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണെന്ന് പറഞ്ഞ പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രസ്തുത വിഷയത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്.എഫ്.ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങാണെന്ന് അഭിപ്രായപ്പെട്ടു.

🙏സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. പ്രതികളെ ഹാജരാക്കിയപ്പോള്‍ വിവരം അന്വേഷിക്കാന്‍ പോയെന്ന് മുന്‍എംഎല്‍എ സി.കെ ശശീന്ദ്രന്‍ സമ്മതിച്ചെങ്കിലും ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് .സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പി ഗഗാറിന്‍ പറഞ്ഞു.

🙏പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തു.

🙏സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുമ്പോള്‍ കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.

🙏കൊയിലാണ്ടി ആര്‍ ശങ്കര്‍മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ അമല്‍ എന്ന വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് പരാതികളിലായി അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

🙏സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശ്ശൂരില്‍ എത്തിച്ചേര്‍ന്ന സുരേഷ് ഗോപിക്ക് ഗംഭീര വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. യുദ്ധമല്ല പോരാട്ടമാണ് തൃശ്ശൂരില്‍ നടക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

🙏രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധന ഫലത്തില്‍ കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയാണെന്ന് തെളിഞ്ഞു.

🙏മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാന്‍ സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.

🇳🇪 ദേശീയം 🇳🇪

🙏ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മാര്‍ച്ച് ആറിന് മുമ്പ് മുമ്പ് വിവരങ്ങള്‍ നല്‍കണമെന്നാണ് നേരത്തേ സുപ്രീം കോടതി എസ്.ബി.ഐയോട് നിര്‍ദേശിച്ചിരുന്നത്.

🙏പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ വാട്സാപ്പിലൂടെ അപകീര്‍ത്തികരമായ സന്ദേശം കൈമാറി എന്ന കേസില്‍ വാട്സ്ആപ്പ് സന്ദേശം കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

🙏ഇന്ത്യയെന്ന കുടുംബമാണ് തന്റേതെന്ന് തെലങ്കാനയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 കോടി ജനങ്ങളും തന്റെ കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

🇦🇺 അന്തർദേശീയം 🇦🇽

🙏 വടക്കൻ ഇസ്രയേലിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി മരിച്ചു. 2 മലയാളികൾക്ക് പരിക്ക്

🙏മൂന്ന് യു എസ് പൗരൻന്മാരും ഒരു റഷ്യാക്കാരനുമുൾപ്പെട്ട 4 ശാസത്രജ്ഞ ഞായറാഴ്ച രാത്രി രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് യാത്ര തിരിക്കും.

കായികം🏏

🙏സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇന്ന് മിസോറാമിനെതിരെ കേരളം. വൈകിട്ട് 7നാണ് മത്സരം

Advertisement