പിഎസ് സി പരീക്ഷക്കിടെ ആള്‍മാറാട്ടം; പ്രതികള്‍ മുന്‍പും ആള്‍മാറാട്ടം നടത്തി

Advertisement

പൂജപ്പുരയില്‍ പിഎസ്സി പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പോലീസ് കണ്ടെത്തല്‍.
കഴിഞ്ഞ ദിവസമാണ് പിഎസ്‌സി പരീക്ഷയ്ക്കിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.

Advertisement