പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവം: പിടിയിലായവരുടെ എണ്ണം 12 ആയി

Advertisement

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി.
കേസിൽ നേരത്തെ ഡിവൈഎഫ്ഐ നേതാവും അറസ്റ്റിലായിരുന്നു. പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. പ്രായപൂർത്തിയാകാത്തവരും പ്രതികളായുണ്ടെന്നു സൂചനയുണ്ട്. ഇൻസ്റ്റ​ഗ്രാം വഴിയാണ് പെൺകുട്ടിയുമായി പ്രതികളിൽ പലരും സൗഹൃദത്തിലായതെന്നു പൊലീസ് പറയുന്നു.

പെൺകുട്ടിയെ കൗൺസിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.

Advertisement