പെന്‍ഷന്‍ മുടങ്ങിയത്തിനെതിരെ റോഡില്‍ കസേരയിട്ടിരുന്ന് ഒറ്റയാൾ പ്രതിഷേധവുമായി  90 വയസുകാരി

വണ്ടിപെരിയാര്‍.അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയത്തിനെതിരെ ഒറ്റയാൾ പ്രതിഷേധവുമായി  90 വയസുകാരി.
ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി പൊന്നമ്മയാണ് റോഡിൽ കസേരയിട്ട് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസ്‌ പ്രവർത്തകർ ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും വായോധികയ്ക്ക് കൈമാറി

വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിൽ പൊന്നമ്മ കസേരയിട്ട് ഇരുന്നത് ഒന്നരമണിക്കൂർ. പെൻഷൻ ലഭിക്കാത്ത ആയതോടെ ജീവിതം ദുരുത്തതിലായി.
മരുന്ന് വാങ്ങാൻപോലും പണമില്ല. പരാതികൾ പറഞ്ഞു മടുത്തതോടെയാണ് പൊന്നമ്മ തെരുവിലേക്ക് ഇറങ്ങിയത്. മസ്റ്ററോൾ രേഖപ്പെടുത്താൻപോലും അധികൃതർ എത്തുന്നില്ലെന്നാണ് ആക്ഷേപം.

പൊന്നമ്മയുടെ സമരത്തെ തുടർന്ന് ഒന്നരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.
പിന്നിട് പോലീസ് എത്തിയാണ് പൊന്നമ്മയെ അനുനയിപ്പിച്ച് വീട്ടിലേക്ക് അയച്ചത്. സമരം അവസാനിപ്പിച്ചു വായോധികയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫോണിൽ വിളിച്ചു. കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താത്കാലിക സഹായം പൊന്നമ്മയ്ക്ക് നൽകി.

Advertisement