തിയേറ്റർ ഉടമ കെട്ടിടത്തിൽ നിന്ന് കാല്‍വഴുതി വീണ് മരിച്ചു

Advertisement

മലപ്പുറം. ചങ്ങരംകുളത്ത് തിയേറ്റർ ഉടമ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. മുക്കം കിഴക്കരക്കാട്ട് ഒ കെ ജോസഫ് എന്ന അഭിലാഷ് കുഞ്ഞേട്ടൻ (75) ആണ് മരിച്ചത്. എറണാകുളത്ത് ഇന്നലെ നടന്ന തിയേറ്റർ ഉടമകളുടെ യോഗത്തിന് ശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെ സുഹൃത്തിന്റെ ചങ്ങരംകുളത്തെ തിയേറ്റർ സന്ദർശിക്കാൻ ഇറങ്ങിയതായിരുന്നു. രാത്രി പത്തരയോടെ സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും, തൃശൂരിലെയും സ്വകാര്യ ആശുപത്രിയികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കത്തെ അഭിലാഷ് തിയേറ്റർ ഉൾപ്പെടെ അഞ്ചു സിനിമാ തിയേറ്ററുകളുടെ ഉടമയാണ്. സംസ്കാരം ജന്മ നാടായ മുക്കത്ത് നടക്കും

Advertisement